Kuwait
വ്യാജ രേഖ ചമച്ച് പ്രവാസികളുടെ താമസരേഖ കൈമാറ്റം ചെയ്ത സംഭവം; എം പിയെ വിചാരണ ചെയ്യുന്നത് മാറ്റി
ജനുവരി ഏഴിലേക്കാണ് വിചാരണ മാറ്റിയത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ വ്യാജരേഖ ചമച്ച് പ്രവാസികളുടെ താമസ രേഖകള്‍ കൈമാറ്റം ചെയ്ത കേസില്‍ നിലവിലെ പാര്‍ലിമെന്റ് അംഗത്തെ വിചാരണ ചെയ്യുന്നത് ജനുവരി ഏഴിലേക്ക് മാറ്റി.
കുവൈത്ത് ക്രിമിനല്‍ കോടതിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസം വിചാരണ വേളയില്‍ പാര്‍ലിമെന്റ് അംഗം കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ കോടതി തയ്യാറായില്ല. പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ പരിരക്ഷ നിലനില്‍ക്കുന്നതിനാലാണിത്. പരിരക്ഷ നീക്കം ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ച ശേഷമാകും വിചാരണ തുടങ്ങുക.
തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസാനുമതി രേഖ, താനറിയാതെ മറ്റൊരു കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റിയതിന് പിന്നില്‍ ഈ പാര്‍ലിമെന്റ് അംഗമാണെന്ന് ആരോപിച്ച് സ്വദേശി പൗരന്‍ നല്‍കിയ പരാതിയാണ് കേസിനാസ്പദമായത്.