Connect with us

Kerala

മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ പാര്‍ട്ടി കേഡര്‍മാര്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍; വാര്‍ത്താ സമ്മേളനം അല്‍പ സമയത്തിനകം

പ്രതികരണം രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം \  മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ പാര്‍ട്ടി കേഡര്‍മാര്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ പ്രതികരണം രാജ്ഭവന്‍ വഴി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വി സിമാരോട് രാജി ആവശ്യപ്പെട്ടതുായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിന് ശേഷം പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഗവര്‍ണറുടെ ഇത്തരമൊരു മറുപടി.

നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ കേഡര്‍മാര്‍ ആരെന്നും തനിക്ക് അറിയാന്‍ കഴിയുന്നില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. അത്തരക്കാര്‍ക്കു മറുപടിയില്ലെന്നും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും അത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരുമായി സംസാരിക്കുമെന്നു താന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതികരണം രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേ സമയം അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണാനൊരുങ്ങുകയാണ് ഗവര്‍ണര്‍