Connect with us

Kerala

പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്നും വീണ് പെണ്‍കുട്ടി മരിച്ചു

ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി വീണത്

Published

|

Last Updated

തിരുവനന്തപുരം | പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന റിപ്പോര്‍്ട്ടുകളും പുറത്തു വരുന്നുണ്ട്.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി വീണത് .പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest