Connect with us

National

ജി20 മീറ്റിംഗുകള്‍ മാര്‍ച്ച് 27 മുതല്‍ ഗുജറാത്തില്‍ നടക്കും

മീറ്റിംഗില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

Published

|

Last Updated

ഗാന്ധിനഗര്‍| അടുത്ത ഘട്ടം ജി 20 മീറ്റിംഗുകള്‍ക്ക് ഗുജറാത്ത് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയാണ് ജി 20 മീറ്റിംഗുകള്‍ നടക്കുന്നത്. ഈ സമയത്ത് വിവിധ വിഷയങ്ങളില്‍ മൂന്ന് കോണ്‍ക്ലേവുകള്‍ സംസ്ഥാനത്ത് നടക്കും. മീറ്റിംഗില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ആദ്യദിവസം ജലവിഭവങ്ങളിലെ മികച്ച സമ്പ്രദായങ്ങള്‍ എന്ന വിഷയത്തിലും മറ്റ് അനുബന്ധ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും. മാര്‍ച്ച് 28 ന്, കാലാവസ്ഥയെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭജല പരിപാലനം, ജല ശുചിത്വം, ശുചിത്വം, എന്നീ അഞ്ച് മേഖലകളില്‍ സാങ്കേതിക സെഷനുകള്‍ നടക്കും.

മാര്‍ച്ച് 29 ന്, സമുദ്രങ്ങള്‍, സുസ്ഥിര സമ്പദ്വ്യവസ്ഥ, സമുദ്ര-തീര പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ സംഘടിപ്പിക്കുമെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഐബി (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഈ പരമ്പരയിലെ രണ്ടാമത്തെ യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ ഗാന്ധിനഗറില്‍ നടക്കും.

 

 

Latest