Connect with us

Kerala

കിയ ഇവി6 ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി

ഡിസൈൻ, ക്യാബിൻ എന്നിവയിൽനിന്നും കാര്യമായ അപ്‌ഡേറ്റുകളോടെയാണ് ഇവി6 ഇന്ത്യയിൽ എത്തുന്നത്‌.

Published

|

Last Updated

ന്യൂഡല്‍ഹി|സിറോസ്‌ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഇവി6 (EV6) ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യ ടീസർ പുറത്തിറക്കി കിയ. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ മോഡൽ അവതരിപ്പിക്കുന്നതിന്‌ മുന്നോടിയായാണ്‌ EV6 ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ടീസർ പുറത്തുവിട്ടത്‌. കഴിഞ്ഞ വർഷം വാഹനം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ഇതിൻ്റെ ഡിസൈൻ, ക്യാബിൻ എന്നിവയിൽനിന്നും കാര്യമായ അപ്‌ഡേറ്റുകളോടെയാണ് ഇവി6 ഇന്ത്യയിൽ എത്തുന്നത്‌. ഒപ്പം ആഗോള വിപണിക്കായി ബ്രാൻഡ് ഒരു പുതിയ ബാറ്ററി പായ്ക്കും അവതരിപ്പിച്ചു.

LED DRL-കൾക്കായി ഒരു പുതിയ പാറ്റേൺ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളുമായാണ് ഇവി6 വരുന്നത്. ബ്രാൻഡിൻ്റെ മറ്റ് മുൻനിര വാഹനങ്ങളിൽ നിന്ന് ഇത് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ഇതിനുപുറമെ, വാഹനത്തിൻ്റെ മുൻ ഗ്രില്ലും ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ടെയിൽഗേറ്റിലെ EV6 ലോഗോയുള്ള മുൻ പതിപ്പിനോട് വളരെ സാമ്യമുള്ള ടെയിൽ ലൈറ്റുകൾ തുടരുന്നു.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ്‌ ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്‌ സിസ്റ്റവും ഒരുമിച്ച് കൊണ്ടുവരുന്ന പുനർരൂപകൽപ്പന ചെയ്ത വളഞ്ഞ പനോരമിക് ഡിസ്‌പ്ലേയോടെ കിയ EV6 ഫെയ്‌സ്‌ലിഫ്റ്റ് വ്യത്യസ്തമായ ഒരു ആകർഷണം നൽകുന്നു. ഫിസിക്കൽ കീ ഇല്ലാതെ തന്നെ EV സ്റ്റാർട്ട് ചെയ്യാൻ ഫിംഗർപ്രിൻ്റ്‌ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്‌. ഇതടക്കമുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ്‌ നൽകിയിരിക്കുന്നത്‌.

ആഗോള മോഡലിലെ 77.4 kWh ബാറ്ററി പാക്കിന് പകരം 84 kWh ബാറ്ററി പായ്ക്കാണ്‌ കിയ EV6 ഫെയ്‌സ്‌ലിഫ്റ്റിൽ വരുന്നത്‌. ഇത് റിയർ-വീൽ-ഡ്രൈവ് വേരിയൻ്റിന്‌ ഒറ്റ ചാർജിൽ 494 കിലോമീറ്റർ റേഞ്ച് നൽകുന്നു. കൂടാതെ, ബാറ്ററി അൾട്രാ-ഫാസ്റ്റ് 350 kW DC ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് 18 മിനിറ്റിനുള്ളിൽ പൂജ്യത്തിൽനിന്ന്‌ 80 ശതമാനം വരെ ചാർജ്‌ ചെയ്യാൻ സഹായിക്കും.

 

 

---- facebook comment plugin here -----

Latest