Connect with us

Kozhikode

കേരളത്തിൽ പഠിച്ച യൂനാനി ഡോക്ടർമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നു

കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളാണ് സേവന രംഗത്തേക്കിറങ്ങുന്നത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നു. 51 വിദ്യാര്‍ഥികളുമായി 2015 ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങുന്നത്. പൂര്‍ണമായും കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആദ്യ യൂനാനി ഡോക്ടര്‍മാര്‍ എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.

ആദ്യ ബാച്ചിനുള്ള അനുമോദന ചടങ്ങ് നാളെ വ്യാഴാഴ്ച രാവിലെ മര്‍കസ് നോളജ് സിറ്റിയിലെ വലെന്‍സിയ ഗലേറിയ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് മുഖ്യാതിഥിയായിരിക്കും. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി അധ്യക്ഷത വഹിക്കും.

കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ ടി അജ്മല്‍, മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഒമര്‍, പി ജെ ആന്റണി, പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

---- facebook comment plugin here -----

Latest