Connect with us

Business

സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജി ഡി പി 8.4% ആയി ഉയർന്നു

ഉൽപ്പാദന, ഖനന മേഖലകളുടെ മികച്ച പ്രകടനമാണ് ജിഡിപി ഉയരാൻ കാരണമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

Published

|

Last Updated

ന്യൂഡൽഹി | 2023-2024 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വളർച്ച 8.4% ആയി ഉയർന്നു. ഉൽപ്പാദന, ഖനന മേഖലകളുടെ മികച്ച പ്രകടനമാണ് ജിഡിപി ഉയരാൻ കാരണമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ പാദത്തിൽ 7.6 ശതമാനമായിരുന്നു ജിഡിപി. ശക്തമായ നഗര ഉപഭോഗം, ഉൽപ്പാദനം, ഉയർന്ന സർക്കാർ ചെലവുകൾ എന്നിവയാണ് പ്രതീക്ഷിച്ചതിലും ഉയർന്ന വളർച്ചക്ക് കാരണമായത്. മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 6.5 ശതമാനമാകുമെന്നായിരുന്നു ആർബിഐ അനുമാനം. എന്നാൽ യഥാർഥ കണക്കുകൾ ഇതിനെ മറികടന്നു.

ഖനന വളർച്ച -1.4% ൽ നിന്ന് 7.5% ആയി ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ നിർമ്മാണ വളർച്ച -4.8% ൽ നിന്ന് 11.6% ആയി കുറഞ്ഞു.നിർമ്മാണ വളർച്ച വാർഷികാടിസ്ഥാനത്തിൽ 9.5% എന്ന നിലയിൽ മാറ്റമില്ലാതെ തുടർന്നതായും കണക്കുകൾ കാണിക്കുന്നു. 2022-23 മൂന്നാം പാദത്തിൽ, ജിഡിപി 4.5% മാത്രമാണ് വളർച്ച രേഖപ്പെടുത്തിയിരുന്നത്.

ഏപ്രിൽ മുതൽ ഒക്ടോബർ വരെ, ബജറ്റിലെ ധനക്കമ്മി ₹ 8.04 ലക്ഷം കോടിയായി ഉയർന്നു. ബജറ്റ് എസ്റ്റിമേറ്റിന്റെ 45 ശതമാനമാണിത്. 17.86 ലക്ഷം കോടി രൂപയാണ് ധനക്കമ്മി ലക്ഷ്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കമ്മി 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 45.6% ആയിരുന്നു.

സർക്കാർ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നതിനെയാണ് ധനക്കമ്മി എന്ന് വിളിക്കുന്നത്.