Connect with us

Kerala

തട്ടിക്കൊണ്ടുപോയ കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയെന്ന് ഡി എന്‍ എ പരിശോധന ഫലം

അന്വേഷണത്തിന്റെ ഭാഗമായി കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയമായ പരിശോധന നടത്തിയത്

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ ഡി എന്‍ എ പരിശോധന ഫലം എത്തി. കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാമെന്ന് കാണിച്ച് പോലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ മാസം 19നാണ് നാടോടി ദമ്പതികളുടെ 2 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയില്‍ നിന്നും ഇന്നലെ കബീറിനെ അറസ്റ്റ് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയമായ പരിശോധന നടത്തിയത്.

സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വര്‍ക്കലക്ക് ട്രെയിനില്‍ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാല്‍ പേട്ട സ്റ്റേഷനിലിറങ്ങി. തുടര്‍ന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസന്‍ കുട്ടിക്ക് മിഠായി നല്‍കി അടുത്തുകൂടി. രാത്രി ഇവര്‍ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായ് പൊത്തിപ്പിടിച്ചെന്നും പിന്നീട് അനക്കമില്ലാതായപ്പോള്‍ മരിച്ചെന്നു കരുതി പുലര്‍ച്ചയ്ക്ക് മുന്‍പ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെ റെയില്‍വേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയില്‍ നിന്ന് 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest