Connect with us

Health

ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് (മിഹ്റാസ്)ന്റെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്‍ത്തനം നടത്തുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയുടെ സുസ്ഥിര ഗ്രാമീണ വികസന പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ചെമരമ്പറ്റയില്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് (മിഹ്റാസ്)ന്റെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്‍ത്തനം നടത്തുന്നത്.

മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

സി എ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍, സി ഒ ഒ. ഡോ. സയ്യിദ് നിസാം റഹ്മാന്‍, സി എഫ് ഒ. യൂസുഫ് നൂറാനി, ഡോ. ശംസുദ്ദീന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, മുഹമ്മദലി സൈനി പങ്കെടുത്തു.