Connect with us

Kerala

കുട്ടിയുടെ അഭിപ്രായം കലാപമുണ്ടാക്കുന്നതോ അട്ടിമറിക്കുന്നതോ അല്ല; അന്വേഷണം സ്വാഭാവിക നടപടി: മന്ത്രി വി ശിവന്‍കുട്ടി

ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം |  മലപ്പുറത്ത് ഉത്തരക്കടലാസ് ചോര്‍ന്ന സംഭവം അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഗൗരവമുള്ള വിഷയമായി തോന്നുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി സ്വന്തം അഭിപ്രായം എഴുതി. കലാപമുണ്ടാക്കുന്നതോ, പരീക്ഷയെ അട്ടിമറിക്കുന്നതോ ഒന്നും അിതലുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ നെയ്മര്‍ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഡിഡിഇ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ ചില സ്‌കൂളുകളിലെ നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ചര്‍ച്ചയായത്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മര്‍ ആരാധികയായ വിദ്യാര്‍ത്ഥിനി ഉത്തരമെഴുതാന്‍ വിസമ്മതിച്ച് വിയോജനക്കുറിപ്പ് എഴുതിയത് വൈറലാവുകയായിരുന്നു.’ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.’ എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മര്‍ ആരാധിക ഉത്തരക്കടലാസില്‍ എഴുതിയത്. കുട്ടിയുടെ ചിത്രവും ഉത്തരക്കടലാസും ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു

 

---- facebook comment plugin here -----

Latest