Connect with us

Kerala

ആഘോഷം ഇനി വർണാഭമാകും; മൂന്ന് ആഘോഷനാളുകളിൽ സ്കൂളിൽ യൂനിഫോം നിർബന്ധമില്ല

ഇളവ് ഓണം, ക്രിസ്മസ്, റമസാൻ ആഘോഷങ്ങൾക്ക്

Published

|

Last Updated

തിരുവനന്തപുരം | ആഘോഷനാളുകളിൽ ഇനി സ്കൂളുകളിൽ ഇഷ്ട നിറമുള്ള വസ്ത്രങ്ങൾ ധരിച്ചെത്താം. പ്രധാന ആഘോഷ നാളുകളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ യൂനിഫോം നിർബന്ധമില്ലെന്ന ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഓണം, ക്രിസ്മസ്, റമസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ ഇഷ്ട വസ്ത്രം ധരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആഘോഷ നാളുകളിൽ  യൂനിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നെന്നും ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനാൽ ഇനി മുതൽ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂനിഫോം നിർബന്ധമില്ലെന്നും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണാഭമായ ഓർമകളും നൽകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest