Kerala
കാട് മൂടിക്കിടന്ന തോട്ടിലേക്ക് കാര്‍ മറിഞ്ഞു; ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അയിരൂര്‍ കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. വിപിന്‍ ഓടിച്ചിരുന്ന കാറാണ് അയിരൂര്‍ വാളന്‍പടിക്ക് സമീപം തോട്ടിലേക്ക് മറിഞ്ഞത്.

കോഴഞ്ചേരി | കാട് മൂടിക്കിടന്ന തോട്ടിലേക്ക് കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അയിരൂര്‍ കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. വിപിന്‍ ഓടിച്ചിരുന്ന കാറാണ് അയിരൂര്‍ വാളന്‍പടിക്ക് സമീപം തോട്ടിലേക്ക് മറിഞ്ഞത്.
ഇന്ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. കാടു മൂടിയും ചെളി നിറഞ്ഞും കിടന്ന തോട്ടിലേക്ക് കാര്‍ തലകീഴായാണ് മറിഞ്ഞതെങ്കിലും വിപിന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
---- facebook comment plugin here -----