Kerala
ഒടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര ടി ബി ജങ്ഷന് സമീപത്തായിരുന്നു സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു. വാഹനത്തിന്റെ എ സിക്ക് ഉണ്ടായ തകരാര്‍ വര്‍ക് ഷോപ്പില്‍ പരിഹരിച്ച ശേഷം മടങ്ങുമ്പോഴാണ് കാറില്‍ തീയുയര്‍ന്നത്.
---- facebook comment plugin here -----