Connect with us

Kerala

നിലമ്പൂര്‍ അകമ്പാടത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു

കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Published

|

Last Updated

മലപ്പുറം| നിലമ്പൂര്‍ അകമ്പാടത്ത് ഏദന്‍ ഓഡിറ്റോറിയത്തിന് സമീപം ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്. ബോണറ്റ് പൂര്‍ണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അകമ്പാടം സ്വദേശി രജിഷിന്റെ കാറാണ് കത്തിനശിച്ചത്.

രജീഷിന്റെ സുഹൃത്ത് ശരത്താണ് കാര്‍ ഓടിച്ചിരുന്നത്. ബോണറ്റില്‍ നിന്നും തീ കണ്ടതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

 

---- facebook comment plugin here -----

Latest