Kerala
കഞ്ചാവ് മാഫിയാ സംഘം വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു

തിരുവല്ല | തിരുവല്ലയിലെ കോട്ടാലിയില്‍ കഞ്ചാവ് മാഫിയാ സംഘം വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ തകര്‍ന്ന കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ വീണ് രണ്ട് വയസുകാരന് പരുക്കേറ്റു. കോട്ടാലി പുത്തന്‍ പറമ്പില്‍ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ലിസമ്മയുടെ ചെറുമകന്‍ ഏദനാണ് പരുക്കേറ്റത്. ലിസമ്മയുടെ മകന്‍ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പെട്ടി ഓട്ടോയും സംഘം തകര്‍ത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്കും ആക്രമി സംഘം രക്ഷപ്പെട്ടു. തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----