Kerala
പമ്പയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ മകന്‍ എബിന്‍ (24)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

പത്തനംതിട്ട | പമ്പയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ മകന്‍ എബിന്‍ (24)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിന്‍ വില്ലയില്‍ അനിയന്‍ കുഞ്ഞിന്റെ മക്കളായ മെറിന്‍ (18), സഹോദരന്‍ മെഫിന്‍ (15) എന്നിവരുടെ മൃതദേഹം ഇന്നലെ സന്ധ്യയോടെ കണ്ടെത്തിയിരുന്നു.
പമ്പാ നദിയില്‍ ആറന്‍മുളക്ക് സമീപം പരാപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ നദിയില്‍ മുങ്ങിപ്പോവുകയായിരുന്നു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു മൂവരും.
ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ഒരാള്‍ കയത്തില്‍ പെട്ടതിനെ തുടര്‍ന്ന് മറ്റ് രണ്ട് പേര്‍ രക്ഷിക്കാനായി ശ്രമിക്കുകയായിരുന്നു. തിനിടെ മൂവരും മുങ്ങിത്താഴുകയായിരുന്നു.