Connect with us

Azhikkal boat tragedy

ആറാട്ടുപുഴ മത്സ്യ ബന്ധനത്തിടെ മരിച്ചവരുടെ മൃതദേഹം സംസ്‌കരിച്ചു

അഴീക്കലില്‍ മത്സ്യബന്ധന യാനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Published

|

Last Updated

ആറാട്ടുപുഴ | അഴീക്കലില്‍ മത്സ്യബന്ധന യാനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശികളായ , പറത്തറയില്‍ സുനില്‍ദത്ത് (24), കാട്ടില്‍ തങ്കപ്പന്‍ (70) എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. കാനോലില്‍ ശ്രീകുമാറിന്റെ (50) മൃതദേഹം ഇപ്പോള്‍ താമസിക്കുന്ന കായംകുളം പുതുപ്പള്ളിയിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കരിച്ചത്.

ഭാര്യ കുവൈത്തില്‍ നിന്നും എത്താനുള്ള പുത്തന്‍കോട്ടയില്‍ സുദേവന്റെ (55) സംസ്‌കാരം ഞായറാഴ്ച നടക്കും.