National
മധുരയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 500 പവനോളം മോഷണം പോയി
രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് മധുരയില്‍ തനിഷ്ക് ജ്വല്ലറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
ചെന്നൈ | മധുരയിലെ തനിഷ്ക് ജ്വലറിയില്‍ വന്‍ കവര്‍ച്ച. ഏകദേശം 500 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് മധുരയില്‍ തനിഷ്ക് ജ്വല്ലറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ദീപാവലിയുടെ പശ്ചാത്തലത്തില്‍ കെട്ടിടം പണി പൂര്‍ണമായും പൂര്‍ത്തിയാക്കുന്നതിന്റെ മുന്‍പ് തന്നെ ജ്വല്ലറി തുറക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കെട്ടിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു.
മുകളിലത്തെ നിലയില്‍ നിന്നും ലിഫ്റ്റ് നിര്‍മ്മാണം നടക്കുന്ന വഴിയിലൂടെയാണ് പ്രതികള്‍ ജ്വല്ലറിക്ക് ഉളളിലേക്ക് കടന്നത് . മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ജ്വല്ലറിയില്‍ ജീവനക്കാര്‍ എത്തി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കവര്‍ച്ച നടന്നത്. സംഭവത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മധുര സിറ്റി പോലിസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ജ്വലറിയില്‍ സൂക്ഷിച്ചിരുന്ന മൊത്തം സ്വര്‍ണാഭരണങ്ങളുടെ ഏകദേശം 30 ശതമാനത്തോളം മോഷണം പോയതായി മധുര സിറ്റി പൊലിസ് കമ്മിഷണര്‍ രാജേന്ദ്രന് സ്ഥിരീകരിച്ചു. കൃത്യമായ നഷ്ടത്തിന്റെ കണക്കുകള്‍ സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലിസ് അറിയിച്ചു.
Content Highlights: Burglars looted nearly 500 sovereigns of gold from a newly opened Tanishq showroom in Madurai early Thursday. The thieves entered through an incomplete lift shaft, stealing about 30 percent of the stock. Police formed three special teams using CCTV footage to track the culprits.




