Connect with us

Kerala

കെ എസ് യു നേതാവിനെതിരെ പരാതി നല്‍കിയ എസ് ഐ ക്ക് സ്ഥലംമാറ്റം

ആലപ്പുഴ പുന്നപ്ര സബ് ഇന്‍സ്പെക്ടര്‍ ശരത്തിനെയാണ് സ്ഥലമാറ്റിയത്.

Published

|

Last Updated

ആലപ്പുഴ| കെ എസ് യു നേതാവിനെതിരെ പരാതി നല്‍കിയ എസ് ഐ ക്ക് സ്ഥലംമാറ്റം. ആലപ്പുഴ പുന്നപ്ര സബ് ഇന്‍സ്പെക്ടര്‍ ശരത്തിനെയാണ് സ്ഥലമാറ്റിയത്.

കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സില്‍ ജലീല്‍ സ്റ്റേഷനില്‍ കൊണ്ടുവന്ന ഒരു സംഘത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐയെ ഭീഷണിപ്പെടുത്തിയിരുന്നു. അതേ തുടര്‍ന്ന് അന്‍സിലിനെത്തിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് എസ് ഐ ശരത്തിനെ നര്‍ക്കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രമസമാധാന പാലന ചുമതലകളില്‍ നിന്നും പൂര്‍ണമായും മാറ്റിയിട്ടുണ്ട്.

എന്നാല്‍ സാധാരണ സ്ഥലം മാറ്റം മാത്രമാണ് നടന്നതെന്നും ജില്ലയിലെ എല്ലാ എസ് ഐമാര്‍ക്കും സ്ഥലം മാറ്റം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Punnapra SI Sharath has been transferred to the Narcotics Cell in Alappuzha after booking KSU state general secretary Ansil Jaleel for allegedly threatening him. Police removed the officer from law and order duties, though officials maintain it is part of routine district-wide transfers.

---- facebook comment plugin here -----

Latest