Connect with us

Ongoing News

ദുബൈ; നോൽ സ്റ്റുഡന്റ് കാർഡുകളിൽ പുതിയ നവീകരണങ്ങൾ

ഓൺലൈൻ വഴിയും കടകളിലും പണം നൽകാൻ സൗകര്യം

Published

|

Last Updated

ദുബൈ|ദുബൈയിലെ സ്‌കൂൾ, സർവകലാശാല വിദ്യാർഥികൾ ഉപയോഗിച്ചുവരുന്ന നോൽ സ്റ്റുഡന്റ്കാർഡുകളിൽ പുതിയ നവീകരണങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ). അടുത്ത ഡിസംബർ മുതൽ വിദ്യാർഥികൾക്ക് തങ്ങളുടെ നോൽ കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായും ജി സി സിയിലെ വിവിധ ഔട്്ലെറ്റുകൾ വഴിയും പണം നൽകാൻ സാധിക്കുമെന്ന് ആർ ടി എ അധികൃതർ അറിയിച്ചു.സാധാരണ നോൽ കാർഡിന്റെ അതേ സവിശേഷതകൾ പുതിയ സ്റ്റുഡന്റ്കാർഡുകളിലും ഉണ്ടായിരിക്കും. ഈ നവീകരണത്തിലൂടെ വിദ്യാർഥികൾക്ക് ഓൺലൈൻ ചാനലുകൾ വഴി പെട്ടെന്ന് തന്നെ തുക ടോപ് അപ്പ് ചെയ്യാനും പ്രൊഫൈൽ നിയന്ത്രിക്കാനും കാർഡ് ഓൺലൈനായി പുതുക്കാനും സാധിക്കും. കൂടാതെ രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ അക്കൗണ്ടുകളും കാർഡുകളും നിയന്ത്രിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുമെന്ന് ആർ ടി എ വ്യക്തമാക്കി.

ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 50 ശതമാനം നിരക്കിളവ് തുടരുമെന്നും അധികൃതർ അറിയിച്ചു. ഡിസംബർ മുതൽ ഓൺലൈൻ വഴിയും ജി സി സിയിലെ കടകളിലും പണം നൽകാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. പൊതുഗതാഗതങ്ങളിൽ വിദ്യാർഥികൾ ക്കുള്ള 50 ശതമാനം നിരക്കിളവ് തുടർന്നും ലഭ്യമാകും.

Content Highlights: Dubai’s Roads and Transport Authority announced major upgrades for nol Student Cards starting this December. Students can now make online payments and shop across GCC retail outlets while parents manage accounts digitally. The existing 50 percent discount on Dubai public transport fares will continue uninterrupted.

 

---- facebook comment plugin here -----

Latest