National
ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് സൈന്യത്തിൻ്റെ താക്കീത്
പ്രകോപനത്തിന് ചുട്ട മറുപടി നല്‍കി

ന്യൂഡല്‍ഹി | ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ. ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയെന്ന് ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാക് ഷെല്ലാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായാണ് ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനം തകർത്തത്. പാകിസ്താന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണ്. പാക് ഭീകര ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകളുണ്ട്. ബിന്‍ ലാദനെ സംരക്ഷിച്ചതും പാകിസ്താനാണ്.
ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ആക്രമണ ശ്രമം നടത്തി. ഇതെല്ലാം ഇന്ത്യ പരാജയപ്പെടുത്തുകയും പാകിസ്താന് ചുട്ട മറുപടി നല്‍കുകയും ചെയ്തെന്ന് സേനാ മേധാവികൾ വ്യക്തമാക്കി.
---- facebook comment plugin here -----