Kerala
ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും
പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാകും ബില്‍ പാസാക്കുക
തിരുവനന്തപുരം | ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും. അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പൂന:പരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാകും ബില്‍ പാസാക്കുക.
നിയമഭേദഗതി നിലവില്‍ വരുന്നതോടെ മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.അതേ സമയം ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ണായകം
---- facebook comment plugin here -----