Connect with us

opposition protest

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു

പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിലെ നികുതി വർധനയൊന്നും പിൻവലിക്കില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചതോടെയാണ് സഭയിൽ  പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ഈ മാസം 27ന് സഭ വീണ്ടും ചേരും.

ചോദ്യോത്തരവേള പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി സഭ വേഗം പിരിയുന്നതിലേക്ക് സ്പീക്കർ കടക്കുകയായിരുന്നു. ഒരു മണിക്കൂറുള്ള ചോദ്യോത്തരവേള അര മണിക്കൂറാക്കി ചുരുക്കി. ഉത്തരങ്ങൾ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ നിർദേശിച്ചു. തുടർന്ന് സഭ പിരിഞ്ഞു. ഇതോടെ, സഭാകവാടത്തിൽ സത്യഗ്രഹമിരുന്നുള്ള നാല് യു ഡി എഫ് നിയമസഭാംഗങ്ങളുടെ സമരവും അവസാനിച്ചു.

സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ഇന്ധന സെസ് പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാവിലെ നടത്ത പ്രതിഷേധം പ്രതിപക്ഷം നടത്തിയിരുന്നു. നിയമസഭയിലേക്ക് യു ഡി എഫിന്റെ എം എല്‍ എമാര്‍ മുദ്രാവാക്യം വിളികളുമായാണ് നടന്നുപ്രതിഷേധിച്ചത്. എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.

Latest