Connect with us

Kerala

ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം 22 വര്‍ഷമായി വര്‍ധിപ്പിച്ചു

ഈ വര്‍ഷം ജനവരി ഒന്നിന് 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്കല്‍ ആയോ എല്‍ പി ജി, സി എന്‍ ജി, എല്‍ എന്‍ ജി ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി വര്‍ധിപ്പിച്ചു. 22 വര്‍ഷമായി കാലപരിധി ഉയര്‍ത്തിയതായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ പതിനഞ്ച് വര്‍ഷമായിരുന്നു ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി.

ഈ വര്‍ഷം ജനവരി ഒന്നിന് 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്കല്‍ ആയോ എല്‍ പി ജി, സി എന്‍ ജി, എല്‍ എന്‍ ജി ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ എന്ന ഉത്തരവും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. ഗുഡ്‌സ് വാഹനങ്ങള്‍ ഈ നിയമപരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും ഫിറ്റ്‌നസ് അനുസരിച്ച് സര്‍വീസ് നടത്താമെന്നും എം വി ഡി അറിയിച്ചു.

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി നീട്ടണമെന്നത് ഓട്ടോ തൊഴിളാളികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ആവശ്യം പരിഗണിക്കുമെന്നും കാലപരിധി ഉയര്‍ത്തുമെന്നും കഴിഞ്ഞ ഓക്ടോബറില്‍ അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഔദ്യോഗിക ഉത്തരവായത്. കേരള മോട്ടോര്‍ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നത്.

ഈ ഉത്തരവ് കാരണം നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവ് പ്രാബല്യത്തിസായി. എന്നാല്‍, സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു.

Latest