Connect with us

Alappuzha

കഥകളിക്കിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥിനെ ഉടനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

|

Last Updated

ചേർത്തല | കഥകളി നടൻ അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു. ആർ എൽ വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥിനെ ഉടനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Latest