Kerala
വഞ്ചിയൂര്‍ കോടതിയില്‍ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി
കോടതിയില്‍ വെച്ച് പ്രതി വിമല്‍ സാക്ഷിയായ നിധിന്റെ പിറകില്‍ കുത്തുകയായിരുന്നു.

തിരുവനന്തപുരം| തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് പ്രതി സാക്ഷിയെ കുത്തി വിഴ്ത്തി. വീടുകയറി ആക്രമണം നടത്തിയ കേസില്‍ വിചാരണക്കെത്തിയ സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തുകയായിരുന്നു. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്.
പേരൂര്‍ക്കട സ്വദേശിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വിമല്‍ വീണ്ടും അതിക്രമം നടത്തിയത്. കോടതി കോമ്പൗണ്ടിനുള്ളില്‍ വെച്ച് പ്രതിയായ വിമല്‍, സാക്ഷി നിധിന്റെ പിറകില്‍ കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് കുത്താന്‍ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----