Connect with us

Kerala

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ വെടിവെച്ചു

ജമ്മു കശ്മീരില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആക്രമണമാണിത്

Published

|

Last Updated

ഡല്‍ഹി | ജമ്മു കശ്മീരിലെ ഭീകരാക്രമണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരര്‍ വെടിവെച്ചു. ജമ്മു കശ്മീരില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആക്രമണമാണിത്.

ബന്ദിപ്പോര-പന്‍ഹാര്‍ റോഡിലെ ബിലാല്‍ കോളനി ആര്‍മി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടന്‍ സൈന്യം തിരിച്ചടി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യു പി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശികളായ സൂഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സഹ്‌റാന്‍പൂര്‍ സ്വദേശികളായ ഇരുവരും കശ്മീര്‍ ജല്‍ ശക്തി വകുപ്പില്‍ കരാര്‍ തൊഴിലാളികളാണ്. പരിക്കേറ്റ രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest