International
ടെലഗ്രാം സി ഇ ഒ പാവല്‍ ഡ്യൂറോവ് അറസ്റ്റിൽ
ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.
പാരിസ് | പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സി ഇ ഒ പാവല്‍ ഡ്യൂറോവ് അറസ്റ്റിൽ. ഫ്രാന്‍സിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് അദ്ദേഹം പിടിയിലായത്. ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. അസര്‍ബൈജാനിലെ ബകുവില്‍ നിന്നാണ് പാവല്‍ ഡ്യൂറോവ് ഫ്രാൻസിലെത്തിയത്.
ദുരോവിനെതിരെ ലഹരിമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2013ലാണ് പാവല്‍ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്.







