Kerala
കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തി; കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം പ്രതീക്ഷിച്ച് പി വി അന്‍വര്‍
തിരഞ്ഞെടുപ്പിന് മുമ്പ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് അന്‍വര്‍ പറയുന്നത്.
കോഴിക്കോട് | കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം പ്രതീക്ഷിച്ച് പി വി അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പരാജയപ്പെട്ടെങ്കിലും നേരത്തെയുള്ള ധാരണയനുസരിച്ച് കെ ടി ഡി സിയുടെ അധ്യക്ഷ പദവി ലഭിക്കുമെന്ന് തന്നെയാണ് അന്‍വര്‍ കരുതുന്നത്.
കഴിഞ്ഞ ഒരു മാസം മുമ്പ് ഇത് സംബന്ധിച്ച് വീണ്ടും അദ്ദേഹം യു ഡി എഫ് നേതൃത്വത്തെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും യു ഡി എഫ് കണ്‍വീനര്‍ക്കും കത്ത് നല്‍കിയതിന് പുറമെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയോടും കണ്ട് ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിന് മുമ്പ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് അന്‍വര്‍ പറയുന്നത്.
ബോര്‍ഡ് അധ്യക്ഷ പദവികള്‍ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തന്റെ കാര്യത്തില്‍ യു ഡി എഫ് എന്ത് നിലപാടെടുക്കുന്നുവെന്ന് കാത്തിരുന്നു കാണുകയെന്നതാണ് അന്‍വറിന്റെ തീരുമാനം. അതേസമയം, പി വി അന്‍വറിന് കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് യോജിപ്പില്ല. പക്ഷേ, എല്‍ ഡി എഫിന്റെ പരാജയം സാധ്യമാക്കുന്നതില്‍ തന്റെ നിലപാട് സഹായകമായിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ യു ഡി എഫ് ഇക്കാര്യം പരിഗണിക്കുമെന്നുമാണ് അന്‍വറിന്റെ പ്രതീക്ഷ.
Content Highlights: PV Anwar held discussions with PK Kunjhalikutty, raising speculations about his political moves. He is reportedly expecting the KTDC chairman position. The development has drawn significant attention across Kerala political circles.


