Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂട്ട കോപ്പിയടി; 25 വിദ്യാര്‍ഥികള്‍ക്ക് പുനപ്പരീക്ഷ

ഇവര്‍ക്കുള്ള തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കല്‍ പരീക്ഷക്കുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും.

Published

|

Last Updated

കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന എം ബി ബി എസ് അവസാന വര്‍ഷ പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്ന സംഭവത്തില്‍ 25 വിദ്യാര്‍ഥികളുടെ പരീക്ഷ അസാധുവാക്കി. ഇത്രയും വിദ്യാര്‍ഥികള്‍ക്ക് പുനപ്പരീക്ഷ നടത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുള്ള തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കല്‍ പരീക്ഷക്കുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും.

പരീക്ഷാ ഹാളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കോപ്പിയടി സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 32 വിദ്യാര്‍ഥികളെയും അന്ന് പരീക്ഷാ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സര്‍വകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്തു. ഇവരെ ശാസിക്കുകയും ചെയ്തിരുന്നു.

കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ഥിയെ പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് തടയുകയും ചെയ്തു.

Content Highlights: Kozhikode Medical College has ordered a re-examination for 25 students following allegations of mass copying during exams. Authorities took strict action to uphold institutional standards. The rescheduled test dates will be announced soon.

---- facebook comment plugin here -----

Latest