National
ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ക്ക് പോലും അവരെ രക്ഷിക്കാനാകില്ല ; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെ വധഭീഷണി
മുംബൈയില്‍ തനിക്കായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഏകദേശം 200-ഓളം കൂട്ടാളികള്‍ സജീവമായി രംഗത്തുണ്ടെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഗോള്‍ഡി മുന്നറിയിപ്പ് നല്കി.
ന്യൂഡല്‍ഹി | പശസ്ത നടന്മാരായ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും ഗുണ്ടാ സംഘത്തില്‍ നിന്നും വധഭീഷണി. ഗുണ്ടാ സംഘതലവന്‍ ഗോാള്ഡി ധില്ലനില്‍ നിന്നുമാണ് വധഭീഷണി .അടുത്തിടെ ഡല്‍ഹി പോലീസ് തന്റെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തത് മുംബൈയിലെ മുതിര്‍ന്ന നടനെ ലക്ഷ്യമിട്ടുള്ള പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും ഗോള്‍ഡി ധില്ലന് അവകാശപ്പെടുന്നു.വികാസ് താക്കൂര്‍, ദീപക് സിംഗ് എന്നിവരുടെ അറസ്റ്റ് ഈ പദ്ധതിയില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും, മുംബൈയില്‍ തനിക്കായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഏകദേശം 200-ഓളം കൂട്ടാളികള്‍ സജീവമായി രംഗത്തുണ്ടെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഗോള്‍ഡി മുന്നറിയിപ്പ് നല്കി.
സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള ഭീഷണിയും പോസ്റ്റിലുണ്ട്. അമിതാഭ് ബച്ചനെയും അദ്ദേഹത്തിന്റെ മകന് അഭിഷേകിനെയും പ്രത്യേകമായി പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ക്ക് പോലും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് പോസ്റ്റില്‍ മുന്നറിയിപ്പ് നല്കുന്നു.
ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ആധികാരികതയും അതിലെ അവകാശവാദങ്ങളും സ്ഥിരീകരിച്ചിട്ടില്ല.ലോറന്‍സ് ബിഷ്ണോയ് ഗാംഗുമായി ബന്ധമുള്ള രണ്ട് ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഭീഷണി. മുംബൈയിലെ അമിതാഭ് ബച്ചന്റെ വസതിയായ ‘ജല്‍സ’യ്ക്ക് പുറത്ത് വെടിവെപ്പ് നടത്താനുള്ള ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പണം തട്ടിയെടുക്കല്‍ ലക്ഷ്യമിട്ട് ഡല്‍ഹിയിലെ ഒരു വ്യവസായിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്താനുള്ള മറ്റൊരു പദ്ധതിയും ഈ അറസ്റ്റിലൂടെ പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ‘ജല്‍സ’യെ ലക്ഷ്യമാക്കി മൂന്ന് ബോംബ് ഭീഷണി ഇമെയിലുകള്‍ വന്നതിന് പിന്നാലെയാണ് ഈ പുതിയ സംഭവം.അമിതാഭ് ബച്ചന് തന്റെ മുംബൈ വസതിക്ക് പുറത്തുവെച്ച് ആരാധകരുമായി നടത്തുന്ന പതിവ് പ്രതിവാര കൂടിക്കാഴ്ചകളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നവംബര്‍ 1-ന് ‘ജല്‍സ’യ്ക്ക് പുറത്ത് പതിവുപോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ നടന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിലാണ് പ്രത്യക്ഷപ്പെട്ടത്.
പുറത്തുകൂടിയിരിക്കുന്ന ആരാധകര്‍ക്ക് തന്നെ കൂടുതല്‍ വ്യക്തമായി കാണാന്‍ പാകത്തില്‍ ചക്രങ്ങളുള്ള ഒരു പീഠത്തില്‍ നിന്നാണ് ബച്ചന് ഇതുവരെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നത്. എന്നാല്‍ നവംബര്‍ 1-ന് ഈ പീഠം മൂന്ന് വശവും ഗ്ലാസ് കൊണ്ട് അടയ്ക്കുകയും, നടന് ഇതിന് പിന്നില്‍ നില്‍ക്കുകയും ചെയ്യുകയായിരുന്നു.
Content Highlights: Bollywood actors Amitabh Bachchan and Abhishek Bachchan received death threats via social media from gangster Goldy Dhillon, who claimed bulletproof glass cannot save them. The threat follows the arrest of two Lawrence Bishnoi gang shooters linked to a plot outside Bachchan’s Mumbai residence, Jalsa.




