Kerala
സാവരിയ വധക്കേസ്; പ്രതിക്ക് എട്ട് വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്ഥാന് കോടതി
ഉസ്ബെക്കിസ്ഥാനിലെ പരമാവധി ശിക്ഷയാണ് വിധിച്ചിരിക്കുന്നത്
കൊച്ചി | ഹരിപ്പാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി സാവരിയ ബസന്തിനെ (21) ഉസ്ബെക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനമിന് 8 വര്‍ഷവും 7 മാസവും തടവ് ശിക്ഷ. ഉസ്ബെക്കിസ്ഥാന് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഉസ്ബെക്കിസ്ഥാനിലെ പരമാവധി ശിക്ഷയാണ് സദറുല്‍ അനത്തിന് വിധിച്ചിട്ടുള്ളത്.2026 ജൂലൈയില്‍ ഉസ്ബെക്കിസ്ഥാനിലാണ് കൊലപാതകം നടന്നത്. മലപ്പുറം സ്വദേശിയായ സഹപാഠി സദറുല്‍ അനാം സാവരിയയെ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ രണ്ടാം പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു
Content Highlights: An Uzbekistan court sentenced Perinthalmanna native Sadarul Anam to 8 years and 7 months in prison for murdering Kerala medical student Savariya Basanth. The Haripad native was fatally struck with a laptop in July 2026. An autopsy in Alappuzha confirmed head trauma and internal bleeding.





