Kerala
ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഉടന്‍ വേണം;തടസമെന്തെന്ന് കോണ്‍ഗ്രസ് പറയണം: മന്ത്രി മോന്‍സ് ജോസഫ്
പി ജെ ജോസഫിനെ മാന്യമായി ഉള്‍ക്കൊള്ളിക്കണം
കോട്ടയം | ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ് .കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജെ ജോസഫിനെ മാന്യമായി ഉള്‍ക്കൊള്ളിക്കണം. ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.എന്താണ് തടസമെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത്. ഏകോപനം എത്രയും പെട്ടെന്ന് ഉണ്ടാകണം. യുഡിഎഫിന് നല്ലത് അതാണ്.
ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞത് . ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ല . നല്ല കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിന് പകരം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Content Highlights: Minister Moncey Joseph called for the immediate division of boards and corporations, asking the Congress leadership to explain any delays. He emphasized that proper coordination within the UDF is essential and should not be prolonged further.



