Kerala
പാലത്തായ് പോക്സോ കേസ്; പ്രതി പത്മരാജന് നോട്ടീസ് അയച്ച് സുപ്രീം കോടതി
പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്
ന്യൂഡല്‍ഹി | പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് എഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2020-ലാണ് പാലത്തായിയിലെ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജന് ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ കേസെടുത്തത്. 2025 നവംബറില്‍ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജനെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ച വിചാരണക്കോടതി വിവിധ വകുപ്പുകള്‍ പ്രകാരം തടവുശിക്ഷയും പിഴയും വിധിച്ചു.എന്നാല്‍, വിചാരണക്കോടതിയുടെ വിധിക്കെതിരെ പത്മരാജന് നല്കിയ അപ്പീല്‍ പരിഗണിച്ച കേരള ഹൈക്കോടതി 2026 ഓഗസ്റ്റ് 21-ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
അതേ സമയം, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ മരവിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അതിജീവിതയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം.
Content Highlights: The Supreme Court issued a notice to Palathayi POCSO case convict Padmarajan on pleas challenging his bail. The survivor’s mother and Kerala government sought cancellation of the High Court order suspending his life sentence. A bench led by Justice MM Sundresh considered the petitions.



