Connect with us

National

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; കൃഷിയിടത്തിലെ കുളത്തിലെ മുതലയെ കെണിവെച്ച് പിടികൂടി കര്‍ഷക

ഒടുവില്‍ വലയില്‍ കുടുങ്ങിയ മുതലയെ കര്‍ഷക കൂടിയായ യാദവിന്റെ ഭാര്യ കൈകളിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു

Published

|

Last Updated

ജബല്‍പൂര്‍ |  മുതലയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതു കാത്തിരുന്നു മടുത്തുതോടെ കെണിയൊരുക്കി സ്വയം പിടികൂടി വീട്ടമ്മ. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. തന്റെ കൃഷിയിടത്തിലെ കുളത്തില്‍ നാലടി നീളമുള്ള ഒരു മുതലയെ കണ്ടിട്ടും രക്ഷാസംഘത്തെ കാണാതായപ്പോള്‍, അവള്‍ തന്നെ ഒരു കെണി ഒരുക്കി മുതലയെ സ്വയം പിടികൂടുകയും അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു.ഖമരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുന്‍പൂര്‍ ഘാന ഗ്രാമത്തിലാണ് കര്‍ഷകനായ ലഖ്പത് യാദവും ഭാര്യയും താമസിക്കുന്നത്. ഗ്രാമത്തിലെ കുളത്തില്‍ ഒരു മുതലയെ കണ്ടത് ഗ്രാമവാസികളില്‍ വലിയ ഭീതി പരത്തി.

മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് യാദവ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ല. തുടര്‍ന്ന്, യാദവും ഭാര്യയും ചേര്‍ന്ന് സ്വന്തം നിലയില്‍ മുതലയെ പിടികൂടാന്‍ തയ്യാറാവുകയായിരുന്നു. ഇതിനായി ദമ്പതികള്‍ കുളത്തില്‍ വലവിരിച്ച് കെണിയൊരുക്കി. ഒടുവില്‍ വലയില്‍ കുടുങ്ങിയ മുതലയെ കര്‍ഷക കൂടിയായ യാദവിന്റെ ഭാര്യ കൈകളിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

വനംവകുപ്പില്‍ വിവരം അറിയിച്ചിട്ടും ആരെയും അയക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ നിര്‍ബന്ധിതരായി എന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.പരിശീലനം ലഭിക്കാത്ത ആളുകള്‍ വന്യമൃഗങ്ങളെ പിടികൂടാന്‍ ശ്രമിക്കുന്നതിലുള്ള അപകടസാധ്യതകളിലെ ആശങ്കയുയര്‍ത്തുന്നതാണ് ഈ സംഭവം

Content Highlights: Tired of waiting for forest officials, a woman farmer in Jabalpur trapped a four-foot crocodile in her farm pond. After alerting authorities yielded no help, she and her husband used a net to catch the reptile and handed it over. The incident highlights the risks of untrained locals handling wildlife.

---- facebook comment plugin here -----

Latest