Kerala
എം ജി സര്‍വ്വകലാശാലയുടെ റാങ്കിങ്ങിലുണ്ടായ ഇടിവ് പരിശോധിക്കും: അഡ്വ. മാത്യു കുഴല്നാടന് എംഎല്‍എ
എം ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല
കോട്ടയം | എം ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍വ്വകലാശാലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായി പരിശ്രമിക്കുമെന്നും എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ അഡ്വ. മാത്യു കുഴല്നാടന് എം എല്‍ എ.കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2027-ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ റാങ്കിങ്ങിലുണ്ടായ ഇടിവ് പരിശോധിക്കും. ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുഴല്നാടന് പറഞ്ഞു
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ റാങ്കിങ്ങിലുണ്ടായ ഇടിവിനെ രാഷ്ട്രീയ ആയുധമാക്കാനോ മുന്‍ ഭരണസമിതികളെ കുറ്റപ്പെടുത്താനോ ഉള്ള അവസരമായി ഉപയോഗിക്കാന്‍ പുതിയ ഭരണസമിതി ഉദ്ദേശിക്കുന്നില്ല. അതേസമയം, ഇതിന്റെ ഗൗരവം കുറച്ചുകാണാനും തയ്യാറല്ല. സര്‍വകലാശാലയുടെ അക്കാദമികവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായ മേഖലകള്‍ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് പുതിയഭരണ സമിതി സ്വീകരിക്കുക.സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും വൈദഗ്ധ്യവും ലബോറട്ടറി സൗകര്യങ്ങളും പ്രയോജനപ്പെടുത്തി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പരിസ്ഥിതി പഠനം, ജലമണ്ണ് പരിശോധന, മെറ്റീരിയല്‍ ടെസ്റ്റിങ്, ഡാറ്റാ അനാലിസിസ്, സോഫ്റ്റ്വെയര് വികസനം, സാമൂഹികസാമ്പത്തിക സര്‍വേകള്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, പൊതുനയ പഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് സംഘടനകള്‍ക്കും സര്‍വകലാശാലയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനായി വ്യക്തമായ കണ്‍സള്‍ട്ടന്‍സി നയം രൂപീകരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും കുഴല്നാടന് പറഞ്ഞു
Content Highlights: MG University Syndicate member Adv Mathew Kuzhalnadan MLA announced a serious review of the university’s drop in the Times Higher Education World University Rankings 2027. He stated the new syndicate will focus on constructive academic reforms rather than political blame. Plans are underway to expand research consultancy services across key sectors.



