Connect with us

National

തെലങ്കാന ബി ജെ പി അധ്യക്ഷന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; സര്‍ക്കാറിനെതിരെ ജെ പി നദ്ദ

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ ബി ജെ പി-ടി ആര്‍ എസ് സംഘര്‍ഷം രൂക്ഷം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്ന് ആരോപിച്ച് ബി ജെ പി അധ്യക്ഷന്‍ ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതോടെ, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തന്നെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി തെലങ്കാനയില്‍ ക്യാമ്പ് ചെയ്യുകയാണ്. നദ്ദയുടെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഗാന്ധി പ്രതിമക്ക് മുന്നില്‍ കുത്തിയിരുന്ന് താന്‍ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയ നദ്ദ അപ്പോള്‍ തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി നാളെ പ്രതിഷേധിക്കുമെന്നും ജെ പി നദ്ദ വ്യക്തമാക്കി.

 

 

 

Latest