Connect with us

Kerala

ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ചു; പി എഫ് ഓഫീസര്‍ പിടിയില്‍

ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് പിടിയിലായത്.

Published

|

Last Updated

കോട്ടയം| ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് പിടിയിലായത്.

കോട്ടയത്തെ ഹോട്ടലില്‍ വച്ചാണ് വിനോദ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അധ്യാപികയെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു.