Kerala
താനൂര്‍ ബോട്ട് അപകടം: ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച ബോധ്യപ്പെട്ടുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍
അപകടത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റ് പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാരിന് ഉത്തരവ് നല്‍കും.

മലപ്പുറം | താനൂര്‍ ബോട്ട് അപകടത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. അപകടം നടന്ന സ്ഥലവും ബോട്ടും കമ്മീഷന്‍ സന്ദര്‍ശിച്ചു.
അപകടത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റ് പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാരിന് ഉത്തരവ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ച 11 പേരുടെ പരപ്പനങ്ങാടിയിലെ വീടും കമ്മീഷന്‍ സന്ദര്‍ശിച്ചു.
---- facebook comment plugin here -----