Connect with us

Kasargod

താജുശ്ശരീഅ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പതാക ഉയർത്തും.

Published

|

Last Updated

ഷിറിയ | സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും ഖാസിയും നിരവധി പണ്ഡിതരുടെ ഗുരുവര്യരും സൂഫിയുമായിരുന്ന ഷിറിയ അലിക്കുഞ്ഞി ഉസ്താദ് മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും. വൈകുന്നേരം മൂന്ന് മണിക്ക് ഒളയം, മുട്ടം, ഷിറിയ, താജുശ്ശരീഅ മഖാമുകൾ സിയാറത്തിന് സയ്യിദ് അബ്ദുസ്സലാം അമാനി ആദൂർ, സയ്യിദ് നുഅമാൻ അസ്സഖാഫി, സയ്യിദ് ശറഫുദ്ദീൻ അഹ്സനി, സാദാത്ത് തങ്ങൾ ഗുരുവായിനിക്കര നേതൃത്വം നൽകും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പതാക ഉയർത്തും.

ഉദ്ഘാടന സമ്മേളനം സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ പ്രാർഥനക്ക് നേതൃത്വം നൽകും. സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സി എൻ ജാഫർ, അബ്ദുൽ സത്താർ മദനി, കലന്തർ സഖാഫി, ശാഫി സഅദി, രാജ് മോഹൻ ഉണ്ണിത്താൻ എം പി, എ കെ എം അശ്റഫ് എം എൽ എ, സി എച്ച് കുഞ്ഞമ്പു എം എൽ എ, സായിറാം ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, അബ്ബാസ് ഓണന്ത, ഇബ്രാഹീം മഹ്മൂദ് പുതിയങ്ങാടി സംബന്ധിക്കും. പാത്തൂർ മുഹമ്മദ് സഖാഫി സ്വാഗതം പറയും.

രാത്രി ഏഴിന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് ബുർദ മജ്ലിസിന് സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ, സയ്യിദ് അസ്ഹർ തങ്ങൾ, അബ്ദുസ്സമദ് അമാനി പട്ടുവം, ഹാഫിസ് സ്വാദിഖലി ഫാസിലി ഗൂഡല്ലൂർ, അബ്ദുൽ ശുക്കൂർ ഇർഫാനി, അഫ്സൽ കണ്ണൂർ സംബന്ധിക്കും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർഥനക്ക് നേതൃത്വം നൽകും.

Latest