From the print
താജുൽ ഉലമ ഉറൂസിന് പ്രൗഢ തുടക്കം
നാളെ വൈകിട്ട് നടക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുന്പോലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്യും
എട്ടിക്കുളം | താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ 12ാം ഉറൂസിനും സനദ് ദാന സമ്മേളനത്തിനും എട്ടിക്കുളത്ത് പ്രൗഢ തുടക്കം. മഖ്ബറകളിൽ നടന്ന സിയാറത്തിന് സയ്യിദ് ജുനൈദ് അൽ ബുഖാരി കൊയിലാണ്ടി, സയ്യിദ് അബ്ദുർറഹ്്മാൻ മശ്ഹൂദ് അൽ ബുഖാരി, സയ്യിദ് ശാഫിഈ ബാഅലവി, സയ്യിദ് മശ്ഹൂർ ഇമ്പിച്ചി, സയ്യിദ് ഐദറൂസ്, സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ, സയ്യിദ് മുസ്അബ് അൽ ബുഖാരി, സയ്യിദ് ഇസ്മാഈൽ ഹാദി പാനൂർ, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകി.
വൈകിട്ട് കർണാടകയിൽ നിന്നുള്ള സന്തൽ വരവിന് സ്വീകരണം ഒരുക്കി. താജുൽ ഉലമ മഖ്ബറ സിയാറത്തിനും പതാക ഉയർത്തലിനും സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി നേതൃത്വം നൽകി.
ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി പ്രാർഥന നടത്തി. സ്വാഗതസംഘം ചെയർമാൻ പട്ടുവം കെ പി അബൂബക്കർ മുസ്്ലിയാരുടെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കെ പി ഹുസൈൻ സഅദി കെ സി റോഡ്, ബാത്വിശ സഖാഫി ആലപ്പുഴ പ്രഭാഷണം നടത്തി.
സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടുൽ, സയ്യിദ് അബ്ദുർറഹ്്മാൻ മശ്ഹൂദ് അൽ ബുഖാരി, സയ്യിദ് ജുനൈദ് അൽ ബുഖാരി, സയ്യിദ് ഫസൽ തങ്ങൾ, അബ്ദുൽ ഹകീം സഅദി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അഹ്്മദ് കെ മാണിയൂർ, ഹനീഫ് ഹാജി ഉള്ളാൾ, ശിഹാബ് സഖാഫി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, എം എ അബ്ദുൽ വഹാബ് പ്രസംഗിച്ചു. മുഹ്്്യിദ്ദീൻ മുട്ടിൽ സ്വാഗതവും എസ് പി നാസിം ഹാജി നന്ദിയും പറഞ്ഞു.
ഹിജ്റ എക്സ്പെഡിഷൻ ദൃശ്യാവിഷ്‌കാരം പി കെ അലിക്കുഞ്ഞി ദാരിമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബശീർ മദനി നീലഗിരി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം പ്രഭാഷണം നടത്തി. അബ്ദുർറശീദ് നരിക്കോട് സ്വാഗതം പറഞ്ഞു.
ഇന്ന് മൗലിദ് ജൽസ, മഹ്ളറത്തുൽ ബദ്‌രിയ്യ, ദലാഇൽ ഖൈറാത് ഖത്മ് ജൽസ, പാരന്റ്സ് അസംബ്ലി, ജലാലിയ്യ റാത്തീബ്, സാംസ്‌കാരിക സമ്മേളനം, തിദ്കാറെ ജീലാനി പരിപാടികൾ നടക്കും.
നാളെ വൈകിട്ട് നടക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുന്പോലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ മുഖ്യപ്രഭാഷണം ന
ടത്തും.



