Connect with us

Kuwait

മയക്കുമരുന്ന് കടത്ത് കേസ്; കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

ശുവൈഖ് താമസ കേന്ദ്രം, കൈഫാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് 14 കിലോഗ്രാം ഹെറോയിന്‍, എട്ട് കിലോഗ്രാം മെത്താഫെറ്റാമെയിന്‍, രണ്ട് ഇലക്ട്രോണിക് അളവ് ഉപകരണങ്ങള്‍ എന്നിവയുമായി പ്രതികളെ പിടികൂടിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | മയക്കുമരുന്ന് സൈക്കോ ട്രോപിക് വസ്തുക്കള്‍ എന്നിവ കുവൈത്തിലേക്ക് കടത്തിയ കുറ്റത്തിന് രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനല്‍ കോടതി ജഡ്ജി ഖാലിദ് അല്‍ താഹൂസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

ശുവൈഖ് താമസ കേന്ദ്രം, കൈഫാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് 14 കിലോഗ്രാം ഹെറോയിന്‍, എട്ട് കിലോഗ്രാം മെത്താഫെറ്റാമെയിന്‍, രണ്ട് ഇലക്ട്രോണിക് അളവ് ഉപകരണങ്ങള്‍ എന്നിവയുമായി പ്രതികളെ പിടികൂടിയത്. കുവൈത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു മയക്കുമരുന്ന് ഉത്പന്നങ്ങള്‍.

രാജ്യത്തിന് പുറത്തുള്ള ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നവരാണ് പ്രതികള്‍. അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നത് വ്യക്തമല്ല.

Latest