Ongoing News
ആസ്ത്രേലിയക്കെതിരായ ടി20 പരമ്പര: നായക പദവിയിലേക്ക് സൂര്യകുമാര്‍?
ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സൂര്യകുമാറിനെ നായകനാക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നത്.
ന്യൂഡല്‍ഹി | ആസ്ത്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നായകനാകാന്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സൂര്യകുമാറിനെ നായകനാക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നത്.
അടുത്താഴ്ച ആരംഭിക്കുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉടനെ യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കും. ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കുമെന്നാണ് റിപോര്‍ട്ട്. ദ്രാവിഡിന് പകരം വി വി എസ് ലക്ഷ്മണിനാകും ചുമതല. മലയാളി താരം സഞ്ജു സാംസണും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍, വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു. 33 കാരനായ യാദവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനെയും എമര്‍ജിംഗ് കപ്പില്‍ മുംബൈ ടീമിനെയും നയിച്ചിട്ടുണ്ട്. ഈ മാസം 23നാണ് അഞ്ച് മത്സര പരമ്പര ആരംഭിക്കുന്നത്. വിശാഖപട്ടണത്താണ് ആദ്യ അങ്കം.