Malappuram
എസ് വൈ എസ് മലപ്പുറം സോണ്‍ സ്നേഹലോകം; സ്നേഹ സംഘം രൂപീകരിച്ചു
പത്ത് സെഷനുകളിലായി ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന സ്നേഹലോകം പരിപാടിയില്‍ എട്ടു സര്‍ക്കിളുകളില്‍ നിന്ന് ആയിരം പ്രതിനിധികള്‍ പങ്കെടുക്കും

മലപ്പുറം | എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ അടുത്ത മാസം രണ്ടിന് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന സ്നേഹലോകം പരിപാടിയുടെ നടത്തിപ്പിനായി സ്‌നേഹ സംഘം രൂപീകരിച്ചു.പത്ത് സെഷനുകളിലായി ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന സ്നേഹലോകം പരിപാടിയില്‍ എട്ടു സര്‍ക്കിളുകളില്‍ നിന്ന് ആയിരം പ്രതിനിധികള്‍ പങ്കെടുക്കും.
പരിപാടിയുടെ മുന്നോടിയായി സ്നേഹ സ്പര്‍ശം,സ്നേഹ മധുരം, സ്നേഹാരവം, സ്നേഹച്ചായ, സ്നേഹപ്പൂക്കള്‍, സ്നേഹമരം, സ്നേഹറാലി തുടങ്ങി പത്തിന കര്‍മ പദ്ധതികള്‍ നടക്കും.
ഇതിന്റെ ഭാഗമായി മലപ്പുറം വാദീ സലാമില്‍ നടന്ന എക്സിക്യൂട്ടീവ് ഡയറക്ടറേറ്റ് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. സോണ്‍’ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു.
സോണ്‍ ജനറല്‍ സെക്രട്ടറി പിഎം അഹ്മദലി,കണ്‍വീനര്‍ അബ്ബാസ് സഖാഫി എന്നിവര്‍ വിഷയാവതരണം നടത്തി.
സ്നേഹ സംഘം ഭാരവാഹികള്‍: പി സുബൈര്‍കോഡൂര്‍ (ചെയര്‍മാന്‍) സയ്യിദ് മിന്‍ഹാജ് ശിഹാബ് അദനി പാണക്കാട്, കരുവള്ളി അബ്ദുറഹീം, മുഹമ്മദ് സഖാഫി പഴമള്ളൂര്‍, കെ നജ്മുദ്ധീന്‍ സഖാഫി, പി പി മുജീബ് റഹ്മാന്‍, സിദ്ധീഖ് മുസ് ലിയാര്‍ മക്കരപ്പറമ്പ് (വൈ.ചെയര്‍മാന്‍). എം ദുല്‍ഫുഖാറലി സഖാഫി (ജനറല്‍ കണ്‍വീനര്‍). കെ ഇബ്റാഹീം ബാഖവി, ബദ്റുദ്ദീന്‍ കോഡൂര്‍, എം കെ അബ്ദുസ്സലാം, സൈദലവി പടിഞ്ഞാറ്റുംമുറി, ഹംസ ഫാളിലി (കണ്‍വീനര്‍മാര്‍). പി എം അഹ്മദലി വരിക്കോട് (കോഡിനേറ്റര്‍)