Connect with us

Kerala

പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദ്ദനം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും

തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക

Published

|

Last Updated

പത്തനംതിട്ട  \ കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രതികള്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും.

പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കും. ജയേഷിനേയും രശ്മിയേയും കോടതി റിമാന്റ് ചെയ്തു. കോയ്പ്രം പോലീസ് പിന്നീട് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളില്‍ യുവദമ്പതികളുടെ ക്രൂരതകള്‍ക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമര്‍ദ്ദനം.