Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ ആക്രമിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ആക്രമണമേറ്റ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവര്‍ ബസ് റോഡ് വശത്ത് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി ആസിഫ് ഖാനെ(29)യാണ് സഹയാത്രികര്‍ കീഴ്‌പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചത്. ബസ് അഴാംകോണത്തിനു സമീപം എത്തിയപ്പോള്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു.ആക്രമണമേറ്റ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവര്‍ ബസ് റോഡ് വശത്ത് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി

തുടര്‍ന്ന് സഹ യാത്രികര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി കല്ലമ്പലം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്ന് മറ്റു യാത്രക്കാര്‍ പറയുന്നു. പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

Latest