Kerala
2022-23 വര്‍ഷത്തെ സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്
പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ വിതരണം ചെയ്യും.

തിരുവനന്തപുരം | സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള 2022-23 വര്‍ഷത്തെ സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്താണ് മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായ് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാംസ്ഥാനം നേടുന്ന ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന ജില്ലാ പഞ്ചായത്തിന് 40 ലക്ഷമാണ് ലഭിക്കുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ വിതരണം ചെയ്യും.
അതേസമയം കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരവും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് പങ്കിട്ടു.