Connect with us

Kerala

കടമ്മനിട്ട ശാരിക കൊലക്കേസ്; 17കാരിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്

കേസില്‍ മുന്‍ സുഹൃത്ത് സജിലാണ് പ്രതി.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കടമ്മനിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരിക(17)യെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്. കേസില്‍ മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി ഒന്ന് ആണ് കേസില്‍ വിധി പറയുക. 2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.

ശാരികയോട് തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടില്‍ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച സജില്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ജൂലൈ 22ന് ശാരിക മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

 

Latest