Connect with us

National

വീണ്ടും ആശങ്ക; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്ര

ആരോഗ്യ ആശങ്കകള്‍ കണക്കിലെടുത്ത് കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .

Published

|

Last Updated

ഹൈദരാബാദ്  | കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ്.ഉയര്‍ന്നുവരുന്ന ആരോഗ്യ ആശങ്കകള്‍ കണക്കിലെടുത്ത് കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .

 

പ്രാര്‍ത്ഥനാ യോഗങ്ങള്‍, സാമൂഹിക പരിപാടികള്‍, പാര്‍ട്ടികള്‍, മറ്റ് പൊതു ചടങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ കൂടിച്ചേരലുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആരോഗ്യ അധികൃതര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളില്‍ കൊവിഡ്-19 പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 60 വയസ്സിനു മുകളിലുള്ള പ്രായമായവരും ഗര്‍ഭിണികളും വീടിനുള്ളില്‍ തന്നെ തുടരാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തിരക്കേറിയതോ വായുസഞ്ചാരം കുറഞ്ഞതോ ആയ ഇടങ്ങളില്‍ ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. രോഗ നിയന്ത്രണ ശ്രമങ്ങളില്‍ പരിശോധന ഒരു പ്രധാന ഘടകമായി തുടരുന്നു. കോവിഡ്-19 ലക്ഷണങ്ങള്‍ കാണിക്കുന്ന പൗരന്മാര്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തയ്യാറെടുപ്പുകളുടെ ഭാഗമായി, മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, ട്രിപ്പിള്‍-ലെയര്‍ മാസ്‌കുകള്‍ എന്നിവയുടെ മതിയായ വിതരണം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest