SWAPNA SURESH
താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായി സ്വപ്ന
വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും

ബംഗളൂരു | ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്‌ന സുരേഷ്
സ്വപ്‌നയുടെ ആരോപണങ്ങള്‍ ഓ ടി ടി പ്ലാറ്റ് ഫോം വഴി ബെബ് സീരീസ് ചെയ്താല്‍ കിട്ടാവുന്ന ലാഭത്തിന്റെ 30 ശതമാനമാണു വാഗ്ദാനം ചെയ്തതെന്ന വിജേഷ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷമാണ് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായുള്ള സ്വപ്‌നയുടെ സന്ദേശം പുറത്തുവന്നത്.
താന്‍ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ ഏജന്‍സികള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടന്‍ കോടതിയിലും നല്‍കും. എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വിജേഷ് പിള്ളക്ക് എതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.